തൃശ്ശൂർ ജില്ലയിലെ ചരിത്ര പ്രാധാന്യമുള്ളനാടാണ് കൊടകര. ചാലക്കുടി നിയോജക മണ്ഡലത്തിലെ മലനിരകളും കുഞ്ഞരുവികളുമടങ്ങുന്ന ദൃശ്യമനോഹരമായ പ്രദേശം.വിവിധ ജാതി മതസ്ഥർ ഒരുമയോടെ വസിക്കുന്നു എന്നത് ചെറിയകാര്യമല്ല. കുന്നത്തറ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം,ശിവക്ഷേത്രം,വിഷ്ണു ക്ഷേത്രം,തിരുത്തൂർ ശ്രീകൃഷ്ണ ക്ഷേത്രം,അച്ചങ്ങാടൻ ക്ഷേത്രം, പൂനിലർക്കാവ് ഭഗവതീ ക്ഷേത്രം എന്നിവയുംകൊടകര ക്രിസ്ത്യൻ വലിയ പള്ളിയും മുസ്ലിം ജുമാ മസ്ജിത്തും ഉൾക്കൊള്ളുന്നതാണ് ഇവിടുത്തെപ്രാർത്ഥനാ ദേവാലയങ്ങൾ.കൊടകര ഷഷ്ടിയും പൂനിലർക്കാവ് കാർത്തികയും അതിവിപുലമായ പള്ളി പെരുന്നാളും കൊടകരയിലെ മനം മയക്കുന്ന ആഘോഷങ്ങളാണ്.
Malayalamல் நாட்குறிப்பேடு உள்ளீடுகள்
சமீப டைரி உள்ளீடுகள்
കുറെയധികം പുതിയ മാപ്പേഴ്സ് അംഗൻവാടി (in ml:wiki) മാപ്പ് ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടു. മാപ്പത്തോൺ കേരളം ക്യാമ്പയ്നിന്റെ പരിപാടിയാണെന്നാണ് ആദ്യം വിചാരിച്ചത്. കമ്മ്യൂണിറ്റി ചാനലിൽ ചോദിച്ചപ്പോൾ പ്രോഗ്രാം മാനേജർക്ക് അതിനെക്കുറിച്ച് ധാരണയില്ലെന്നും കളക്ട്രേറ്റിൽനിന്നുള്ള നിർദ്ദേശമാകാൻ സാധ്യതയുണ്ടെന്നും അവരുടെ ഇതിനെക്കുറിച്ച് അന്വേഷിച്ച് വരുകയാണെന്നാണ് പറഞ്ഞത്. എന്തൊക്കെയായാലും മാപ്പിങ്ങ് ചെയ്ത് പരിചയമുള്ളവരുടെ ട്രൈയ്നിങ്ങോടെ, ഓർഗനൈസൈഡ് എഡിറ്റിങ്ങ് മാനദണ്ഡങ്ങൾ പാലിച്ച് ചെയ്താൽ നല്ലതാണ്.
എന്തായാലും ആശയക്കുഴപ്പമുള്ള ഒരുപാടുപേർക്കായി അംഗൻവാടി മാപ്പ് ചെയ്യുന്നതിനെക്കുറിച്ച് ഒരു കുറിപ്പെഴുതിയിടാമെന്ന് വെച്ചു.
ഓപ്പൺസ്ട്രീറ്റ്മാപ്പ്
ഇവിടെ ആദ്യമായി മാപ്പ് ചെയ്യാനെത്തുന്നവരാണെങ്കിൽ, സുഹൃത്തായ മുജീബിന്റെ യൂട്യൂബ് ചാനലായ ഐബി കമ്പ്യൂട്ടിങ്ങിലെ ഈ വീഡിയോ ഒന്ന് കാണുക. ഗൂഗിളിൽ തിരഞ്ഞാലും കൂടുതൽ റിസോഴ്സുകൾ കിട്ടും. https://learnosm.org/en/