ตราสัญลักษณ์ OpenStreetMap OpenStreetMap

บันทึกของ Rajeev kodakara

รายการบันทึกล่าสุด

എന്റെ കൊടകര

โพสต์โดย Rajeev kodakara เมื่อ 4 ธันวาคม 2021 ในภาษา Malayalam (മലയാളം)

തൃശ്ശൂർ ജില്ലയിലെ ചരിത്ര പ്രാധാന്യമുള്ളനാടാണ് കൊടകര. ചാലക്കുടി നിയോജക മണ്ഡലത്തിലെ മലനിരകളും കുഞ്ഞരുവികളുമടങ്ങുന്ന ദൃശ്യമനോഹരമായ പ്രദേശം.വിവിധ ജാതി മതസ്ഥർ ഒരുമയോടെ വസിക്കുന്നു എന്നത് ചെറിയകാര്യമല്ല. കുന്നത്തറ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം,ശിവക്ഷേത്രം,വിഷ്ണു ക്ഷേത്രം,തിരുത്തൂർ ശ്രീകൃഷ്ണ ക്ഷേത്രം,അച്ചങ്ങാടൻ ക്ഷേത്രം, പൂനിലർക്കാവ് ഭഗവതീ ക്ഷേത്രം എന്നിവയുംകൊടകര ക്രിസ്ത്യൻ വലിയ പള്ളിയും മുസ്ലിം ജുമാ മസ്ജിത്തും ഉൾക്കൊള്ളുന്നതാണ് ഇവിടുത്തെപ്രാർത്ഥനാ ദേവാലയങ്ങൾ.കൊടകര ഷഷ്ടിയും പൂനിലർക്കാവ് കാർത്തികയും അതിവിപുലമായ പള്ളി പെരുന്നാളും കൊടകരയിലെ മനം മയക്കുന്ന ആഘോഷങ്ങളാണ്.